കണ്ണൂർ കോർപ്പറേഷൻ മേയറായി ടി ഒ മോഹനനെ തെരഞ്ഞെടുത്തു.
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയറായി യുഡിഎഫ് ടി ഒ മോഹനനെ തെരഞ്ഞെടുത്തു. യുഡിഎഫിന് ഭരണം കിട്ടിയ കണ്ണൂർ കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ വന്നതിനാൽ വോട്ടെടുപ്പിലൂടെയാണ് മേയർ സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. കഴിഞ്ഞ തവണ കോർപ്പറേഷനിലെ കക്ഷി നേതാവായിരുന്നു ടി ഒ മോഹനൻ.
കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, മുൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരെ പിന്തള്ളിയാണ് ടി ഒ മോഹനൻ മേയർ സ്ഥാനം ഉറപ്പിച്ചത്. മാർട്ടിൻ ജോർജ്ജ് അവസാനഘട്ടത്തിൽ പിൻവാങ്ങിയതോടെയാണ് ടി ഒ മോഹനൻ തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് വിവരം.