കണ്ണൂർ ഗവ ഐ ടി ഐ പ്രവേശനം

ഗവ ഐ ടി ഐ കണ്ണൂരിൽ 2022 വർഷത്തെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരിൽ ഇൻഡക്സ് മാർക്സ് 250 വരെയുള്ള ഒ സി/ഈഴ/ഒ ബി എച്ച്/ എം യു, ഇൻഡക്സ് മാർക്സ് 200 വരെ യുള്ള എസ് സി, ഇൻഡക്സ് മാർക്സ് 190 വരെ യുള്ള എസ് ടി/എൽ സി/ഒ ബി എക്‌സ് വിഭാഗത്തിൽപെടുന്ന ആൺകുട്ടികൾ സെപ്റ്റംബർ മൂന്ന് രാവിലെ 8 മണിക്ക് ഐ ടി ഐ യിൽ നടക്കുന്ന കൗൺസിലിംഗിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04972835183 എന്ന നമ്പറിൽ ബന്ധപെടുക.