കണ്ണൂർ ജില്ലാ പഞ്ചായത്ത് കല്യാശ്ശേരി ഡിവിഷണൽ സ്ഥാനാർത്ഥി പി പി ദിവ്യ പ്രചരണം ആരംഭിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന പി പി ദിവ്യ ഇത്തവണയും മത്സര രംഗത്ത് സജീവം.

അനശ്വര രക്തസാക്ഷി റിജിത്തിൻ്റെ വീട്ടിലെത്തിയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്.ഇടത് കോട്ടയായ കല്യാശ്ശേരി ഡിവിഷനിൽ നിന്നാണ് പി പി ദിവ്യ ജനവിധി തേടുന്നത്. പ്രചരണം ആരംഭിക്കുന്നതിൻ്റെ ഭാഗമായി രക്തസാക്ഷി കണ്ണപുരം ചുണ്ടയിലെ റിജിത്തിൻ്റെ വിട്ടിൽ എത്തി.
റിജിത്തിൻ്റെ മാതാപിതാക്കളെ കണ്ടു.

എൽ ഡി എഫ് നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് സി പി എം പാപ്പിനിശ്ശേരി ഏരിയ സിക്രട്ടറി ടി ചന്ദ്രൻ പറഞ്ഞു ‘എൻ ശ്രീധരൻ, പി പി ഷാജിർ ,ടി വി രഞ്ചിത്ത് എന്നിവർ സബ സിച്ചു.