കണ്ണൂർ യൂനിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽസൗജന്യ ടെലി – കൗൺസിലിങ് സേവനം

കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വിവിധക്യാംപസുകളിലെ കൗൺസിലിങ് സെൻററുകളുടെആഭിമുഖ്യത്തിൽ ടെലി കൗൺസിലിങ് സംവിധാനം ഒരുക്കുന്നു. ഈ വർഷം ജനുവരി മുതൽ തന്നെ യൂനിവേഴ്സിറ്റിയുടെ എല്ലാക്യാംപസുകളിലും കൗൺസിലിങ് സെന്ററുകൾ സ്ഥാപിക്കുകയുംമനശാസ്ത്ര സേവനം അതത് ക്യാംപസുകളിലെവിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുറമെ പൊതുജനങ്ങൾക്കും കൂടെ സൗജന്യമായി ലഭ്യമാക്കിയിരുന്നു. എന്നാൽ കൊറോണ അതിവേഗം പടരുന്ന ഈപ്രതിസന്ധിഘട്ടത്തിൽ നേരിട്ടുള്ള കൗൺസിലിങ് സേവനംപ്രായോഗികമല്ല എന്നതിനാലും ശങ്കകളില്ലാതെ എളുപ്പത്തിൽപൊതുജനങ്ങൾക്കും സൈക്കോളജിസ്റ്റിനെ സമീപിക്കാൻസാധിക്കും എന്ന കാരണത്താലും ഈ മാസം മുതൽടെലിഫോൺ മുഖേന സൗജന്യ സേവനം നല്കുക എന്ന പദ്ധതിഒരുക്കുകയാണ്. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി8 മണി വരെ ആയി പ്രവർത്തന സമയം ദീർഘിപ്പിക്കുകയുംചെയ്തു.

കഴിഞ്ഞ ഒരു വർഷത്തിലധികമായി കോവിഡ് മഹാമാരിയെഅതിജീവിക്കാനുള്ള പരിശ്രമങ്ങൾ നമ്മളാരംഭിച്ചിട്ട്. പൊടുന്നനെനമ്മളെയധികം ബാധിക്കാതെ എല്ലാം മാറി ‘ബാക് ടു നോർമൽ ‘ ആവും എന്ന അമിതമായ ആത്മവിശ്വാസത്തെയെല്ലാംതിരുത്തിക്കൊണ്ട് കോവിഡ് രണ്ടാം തരംഗം അല്പ്പം കൂടെ ഭീതിജനകമായ ഒരു പുതിയ വർത്തമാന കാലത്തിലേക്കാണ്നമ്മെയെത്തിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുവാൻ അതീവജാഗ്രതയും കരുതലുമെടുത്തേ മതിയാവൂ. അതിന്റെ ഭാഗമായുള്ളഎല്ലാ മാറ്റങ്ങളും ഉൾക്കൊണ്ട് മുന്നോട്ട് പോയേ പറ്റൂ എന്നസാഹചര്യമാണിപ്പോൾ. എന്നാൽ ഈ ഒരു കാലഘട്ടവുംമാറ്റങ്ങളും ഓരോ വ്യക്തികളെയും പല വിധേനയാണ്ബാധിച്ചിരിക്കുന്നതെന്നതാണ് വാസ്തവം. അതിൽ ശാരീരികവുംമാനസികവും സാമൂഹ്യവും സാമ്പത്തികവും തുടങ്ങി തൊഴിൽമേഖലയിലെയും ജീവിത ശൈലിയിലെയും മാറ്റങ്ങൾ വരെഉണ്ടാകും. ഇവയെ ഉൾകൊള്ളാനും ഓരോ സാഹചര്യങ്ങൾക്കനുസരിച്ചു പൊരുത്തപ്പെടാനുമുള്ള കഴിവ്എല്ലാവരിലും ഒരേപോലെ അല്ല.

തൻറെയോ പ്രിയപ്പെട്ടവരുടേയോ ആരോഗ്യത്തെക്കുറിച്ചുള്ളഅമിതമായ ആശങ്ക, നിരാശ, ഉത്കണ്ഠ, അമിതഭയം, അലട്ടുന്നചിന്ത, ഒറ്റപ്പെടൽ, അരക്ഷിതത്വ ബോധം, ഉറക്കം/വിശപ്പ്എന്നിവയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി കോവിഡുഭീതിയുമായി ബന്ധപ്പെട്ടു നിരവധി മാനസിക സംഘർഷങ്ങൾപൊതുവായി കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽബുദ്ധിമുട്ടുന്നവരുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിച്ച്കൊണ്ട് എല്ലാവരുടെയും മാനസികാരോഗ്യത്തെക്കുറിച്ചുള്ളആശങ്കകളെ ദൂരീകരിക്കുക എന്നതാണ് ഈ പദ്ധതിയുടെലക്ഷ്യം.

സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്നുവർഷങ്ങളായി കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഏഴുക്യാംപസുകളിലും ഓരോ കൗൺസിലിങ് സൈക്കോളജിസ്റ്റുകളെനിയമിച്ചു വരുന്നുണ്ട്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവുംഅക്കാദമിക മികവും ഉറപ്പു വരുത്തുന്നതിന് സഹായകമാവുന്നവിവിധ പരിപാടികളും പദ്ധതികളും കൗൺസിലിങ് സെന്ററിന്റെഭാഗമായി നടത്തി വരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിമാങ്ങാട്ടുപറമ്പ് ക്യാംപസിലെ സൈക്കോളജി വിഭാഗമായ സ്കൂൾഓഫ് ബിഹേവിയറൽ സയൻസിന്റെ സഹകരണത്തോടെയാണ്ക്യാംപസ് കൗൺസിലിങ് സെന്ററുകൾ പ്രവർത്തിക്കുന്നതുംപദ്ധതികൾ ആവിഷ്കരിക്കുന്നതും.

ടെലി കൗൺസിലിങ് സേവനം ഉപയോഗപ്പെടുത്തുന്നതിനായിഈ നമ്പറുകളിൾ ബന്ധപ്പെടുക. 9048243040, 8281785730, 9447021008, 9567346961, 9164860090, 9496856782, 8105401202 or 0497-2782441.