കണ്ണൂർ സർവകലാശാല: പരീക്ഷാഫലം

പരീക്ഷാഫലം

ബി. ടെക്. സെഷണൽ അസസ്മെന്റ് (ഇന്റേണൽ) ഇംപ്രൂവ്മെന്റ്, ഫെബ്രുവരി 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാവിജ്ഞാപനം

ഏഴാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി – 2011 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷകൾക്ക് 07.09.2021 വരെ പിഴയില്ലാതെയും 10.09.2021 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

സ്വയം സാക്ഷ്യപ്പെടുത്താം

നാലാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകൾക്കുള്ള അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്താം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷകൾ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്.