കണ്‍സീലിയേഷന്‍ ഓഫീസര്‍ : അപേക്ഷ ക്ഷണിച്ചു

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പ് വരുത്തുന്ന മെയിന്റനന്‍സ് ട്രിബ്യൂണലില്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്മാരുടെയും അല്ലെങ്കില്‍ ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം, സാമൂഹികക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖലകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ സേവന പരിചയം, അത്തരം സംഘടനകളിലുള്ള മുതിര്‍ന്ന ഭാരവാഹിത്വം, നിയമത്തില്‍ നല്ല അറിവ് എന്നിവയുള്ളവര്‍ക്ക്് അപേക്ഷിക്കാം. തലശ്ശേരി ആര്‍ ഡി ഒ ഓഫീസിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ആവശ്യമുള്ള രേഖകളും സഹിതം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ആഗസ്ത് 31നകം സമര്‍പ്പിക്കണം. വിലാസം – ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ എഫ് ബ്ലോക്ക്, കണ്ണൂര്‍ . ഫോണ്‍: 0497 2712255, 0497 2992811.