കനത്ത മഴ:കണ്ണൂരിൽ ഓറഞ്ച് അലര്‍ട്ട്
ന്യൂഡൽഹി: തെക്കൻ ഒഡിഷക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതിനാൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഞായറാഴ്ച കൂടുതൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമർദം മൂലം കേരളം, ഛത്തിസ്ഗഡ്, മധ്യ പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും.
കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ നിരവധി സംസ്ഥാനങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിചചു. അടുത്ത ദിവസങ്ങളിലും മധ്യ ഇന്ത്യയിലും തീരപ്രദേശങ്ങളിലും മഴ തുടരും.