കന്നഡ നടൻ സഞ്ചാരി വിജയ് മരണത്തിന് കീഴടങ്ങി


കന്നഡ നടൻ സഞ്ചാരി വിജയ് (38) വാഹനാപകടത്തെ തുടർന്ന് അന്തരിച്ചു. ബെംഗളുരു എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗർ സെവൻത് ഫേസിൽവെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്.

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് റോഡിൽ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറഞ്ഞു.ബൈക്ക് ഓടിച്ചിരുന്ന വിജയ്യുടെ സുഹൃത്ത് നവീനും(42) ചികിത്സയിലായിരുന്നു.

അപകടത്തിൽ സഞ്ചാരി വിജയ്യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുള്ളതിനാൽ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. ചിത്രത്തിൽ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.