കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന പൂർത്തിയാക്കിയിരുന്നു.
എ.ബി.വി.പിക്കാർ ആക്രമിച്ചു എന്നത് ആരോപണം മാത്രമാണ്. ഭിന്നിപ്പിന് വേണ്ടിയാണ് ഈ വിഷയം ഉന്നയിക്കുന്നതെന്നും ഇത് കേരളത്തിൽ ചർച്ചയാക്കുന്നത് വോട്ടിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി കേരള സർക്കാർ ഈ സംഭവം ഉപയോഗപ്പെടുത്തിയെന്നും കേന്ദ്ര റെയിൽവേ മന്ത്രി ആരോപിച്ചു