മന്ത്രിമാരുടെ ബന്ധു വീടുകളിൽ റെയ്ഡ്:10 കോടിയോളം രൂപ പിടിച്ചെടുത്തു

ചെന്നൈ ∙ രണ്ടു മന്ത്രിമാരുടെ ബന്ധു വീടുകളിൽ ഇന്നലെ നടത്തിയ റെയ്ഡിൽ 10 കോടിയോളം രൂപ പിടിച്ചെടുത്തു. ധർമപുരിയിലെ ഹരൂരിൽ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരെ കണ്ടു വലിച്ചെറിഞ്ഞ ചാക്കിൽ നിന്നു 16 ലക്ഷം രൂപയും കണ്ടെടുത്തു. വരും ദിവസങ്ങളിൽ റെയ്ഡ് കൂടുതൽ കർശനമാക്കുമെന്നു ആദായ നികുതി വകുപ്പ് അറിയിച്ചു.

കടലൂരിൽ മത്സരിക്കുന്ന മന്ത്രി എം.സി.സമ്പത്തിന്റെ സഹോദരൻ ഇളങ്കോവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിലാണ് 9 കോടി കണ്ടെടുത്തത്. വിരാളിമലയിലെ അണ്ണാ ഡിഎംകെ സ്ഥാനാർഥി ആരോഗ്യമന്ത്രി സി. വിജയഭാസ്കറിന്റെ സഹോദരൻ ഉദയകുമാറിന്റെ സ്ഥാപനങ്ങളിൽ നിന്ന് 3 ലക്ഷം രൂപയുടെ സമ്മാനപ്പൊതികളാണു കണ്ടെടുത്തത്. സ്ഥാപനത്തിലെ ജീവനക്കാരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 50 ലക്ഷത്തിലേറെ രൂപ കണ്ടെടുത്തെന്ന് ഐടി വകുപ്പ് അറിയിച്ചു.