കബഡി ഫെസ്റ്റിവലിൽ 786 കണ്ണൂർ ജേതാക്കളായി

മട്ടന്നൂർ : പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ മട്ടന്നൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പാലോട്ട് പള്ളിയിൽ സംഘടിപ്പിച്ച ആവേശകരമായ കബഡി മത്സരത്തിൽ കണ്ണൂർ 786 ജേതാക്കളായി..
പ്രതീക്ഷ വയലായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു..

ഒന്നും , രണ്ടും സ്ഥാനം കരസ്ഥമാക്കിയ ടീമുകൾക്ക് പോപുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ സെക്രട്ടറി അഷ്റഫ് പാറമ്മൽ, എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം സെക്രട്ടറി മുനീർ ശിവപുരം എന്നിവർ ട്രോഫികൾ കൈമാറി…

ബെസ്റ്റ് കേച്ചര്‍ , റൈഡർ , ഓൾറൗണ്ടർ , എന്നിവർക്കുള്ള മൊമെന്റോ വിതരണവും നടത്തി…!!