കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപ വില വരുന്ന 441.20 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് കോഴിക്കോടെത്തിയ ഫ്‌ളൈ ദുബായ് എഫ്‌ഇസെഡ് 4313 വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് തെരച്ചില്‍ നടത്തിയത്. 

കാസര്‍ഗോഡ് സ്വദേശിയിൽനിന്നാണ് സ്വര്‍ണം പിടിച്ചത്. ഇതില്‍ 433ഗ്രാം സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനുള്ളിലായിരുന്നു. 29.99 ഗ്രാം തൂക്കമുള്ള ഒരു സ്വര്‍ണ നാണയവും, 30.11 ഗ്രാം തൂക്കമുള്ള ഒരു സ്വര്‍ണ മോതിരവും പേഴ്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. സ്വര്‍ണ മിശ്രിതത്തില്‍ നിന്നും 381.11 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.