രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

ഷൊര്‍ണൂര്‍: പാലക്കാട് രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.അനിരുദ്ധ്(4), അഭിനവ്(1) എന്നിവരാണ് മരിച്ചത്.

മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കയ്യിലെ ഞരമ്ബ് മുറിച്ചതിന് ശേഷം ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവ്യ ഗുരുതരാവസ്ഥയിലാണ്.

ഇതിനുപിന്നാലെ ദിവ്യയുടെ ഭർത്താവിൻ്റെ മുത്തശ്ശിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മിണിയമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്