കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ; സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി


കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി.
കൊച്ചിയിലെ കസ്റ്റംസ്സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അർജുൻ ആയങ്കിയുടെ ബിനാമിയാണ് ഇയാളെന്നാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച രേഖയിലുള്ളത്.

കരിപ്പൂർ വിമാനത്താവളത്തിൽ അർജുൻ പോയത് സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ കാർ ഉപേക്ഷിച്ചനിലയിൽ പിന്നീട് പരിയാരത്തുനിന്ന് കണ്ടെടുത്തു.