കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച സ്വർണ മിശ്രിതവുമായി എത്തിയ കോഴിക്കോട് സ്വദേശിയാണ് പിടിയിലായി.
ബഹ്റൈനിൽ നിന്ന് വന്ന കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി റാഷിദാണ് സ്വർണമിശ്രിതവുമായി പിടിയിലായത്. 90 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണം.
സ്വർണമിശ്രിതം പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി കാലുകളിലും മറ്റു ശരീരഭാഗങ്ങളും കെട്ടിവെച്ചാണ് കടത്താൻ ശ്രമിച്ചത്. റഷീദിനെ കംസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്