കര്‍ണാടകയിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുള്‍പ്പെടെ കൂടുതല്‍ മേഖലകളില്‍ ഇന്ന് മുതൽ ഇളവുകള്‍
കര്‍ണാടകയിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുള്‍പ്പെടെ കൂടുതല്‍ മേഖലകളില്‍ ഇന്ന് മുതൽ ഇളവുകള്‍ വരുന്നു. കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്നു തുറക്കും.
ടി.പി.ആര്‍ രണ്ടു ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്. വിദ്യാര്‍ഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്. ഡിഗ്രി മുതലുളള ക്ലാസുകള്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.
അതേസമയം, തമിഴ്നാട്ടില്‍ സിനിമ തിയറ്ററുകളും ബാറുകളും നിയന്ത്രണങ്ങളോടെ ഇന്നുമുതല്‍ പ്രവര്‍ത്തിക്കും. തിയറ്ററില്‍ പകുതി ആളുകളെ അനുവദിക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളിലെ അധ്യായനവും അടുത്തമാസം ഒന്നിന് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐടി അനുബന്ധ സ്ഥാപനങ്ങളില്‍ മുഴുവന്‍ ജീവനക്കാരെയും അനുവദിക്കും. ബീച്ച്, നീന്തല്‍കുളം, ,ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മൃഗശാല എന്നിവിടങ്ങളില്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.