കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് അടുത്ത ആഴ്ചയില്‍ പുന:രാരംഭിക്കും.

കാസര്‍കോട്: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് അടുത്ത ആഴ്ചയില്‍ പുന:രാരംഭിക്കും.

നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്നലെയാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിട്ടത്.

തിങ്കളാഴ്ച കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി സര്‍വ്വീസ് സമയത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്ത ശേഷമായിരിക്കും സര്‍വ്വീസ് പുനരാരംഭിക്കും.