കരൾമാറ്റിയവർക്ക് സൗജന്യ മരുന്ന്

ജില്ലയിൽ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് ജില്ലാ പഞ്ചായത്ത് ഒരു വർഷത്തേക്ക് സൗജന്യ മരുന്ന് വിതരണം ചെയ്യുന്നു. അപേക്ഷ ഫോറം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലഭിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയാണ് പരിഗണിക്കുക. അപേക്ഷ ഫോറം www.kannurdp.lsgkerala.gov.in എന്ന
വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഒക്ടോബർ 31നകം നൽകണം. ഫോൺ: 8281040023.