കറുപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പോപ്പി ചെടികള്‍ മൂന്നാറിൽ

മയക്കുമരുന്ന് മരുന്നായ കറുപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഓപിയം പോപ്പി ചെടികൾ മൂന്നാറിൽ കണ്ടെത്തി. ഗുണ്ടുമല എസ്റ്റേറ്റിൽ സോത്തുപാറ ഡിവിഷനിലെ ഡിസ്പെൻസറിക്ക് മുന്നിൽ നട്ട 57 തൈകളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ് ഷിജു പറഞ്ഞു.

പിടിച്ചെടുത്ത ചെടികൾ ദേവികുളം കോടതിയിൽ ഹാജരാക്കി. പ്രിവൻറീവ് ഓഫീസർമാരായ സൈജുമോൻ ജേക്കബ്, ജയൻ പി.ജോൺ, സി.ഇ.ഒമാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം, മനീഷ് മോൻ സി.കെ, അനിൽകുമാർ കെ.പി. പങ്കെടുക്കുകയും ചെയ്തു.