കലാഭവൻമണി നാടൻപാട്ട് മത്സരം
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കലാഭവൻമണിയുടെ സ്മരണാർഥം ജില്ലാതലത്തിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത് ക്ലബുകൾക്ക് പങ്കെടുക്കാം. 18നും 40 ഇടയിൽ പ്രായമായവർ 10 മിനുട്ട് ദൈർഘ്യമുളള നാടൻപാട്ടുകളുടെ വീഡിയോ എംപി 4 സൈസ്, ഒരു ജിബിയ്ക്കുളളിൽ റെക്കോർഡ് ചെയ്ത് കണ്ണൂർ ജില്ലാ യുവജനകേന്ദ്രത്തിൽ നേരിട്ട് ഫെബ്രുവരി 15നകം ലഭിക്കണം. വീഡിയോയുടെ പശ്ചാത്തലത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മണിനാദം 2022 എന്ന് രേഖപ്പെടുത്തിയ ബാനർ ഉണ്ടായിരിക്കണം. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 25000, 10000, 5000 എന്നിങ്ങനെയും സംസ്ഥാനത്തിൽ ഒരു ലക്ഷം, 75000, 50000 എന്നിങ്ങനെയും ക്യാഷ് പ്രൈസ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ യുവജനകേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, സബ്ബ്ജയിലിന് സമീപം, കണ്ണൂർ-2, ഫോൺ: 0497 2705460, 9961777237