കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; ഒര്‍ജിനല്‍ ഫയല്‍ എവിടെയെന്ന് സുപ്രീം കോടതി

ൻയൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജയിൽ ഉപദേശക സമിതിയുടെ ഫയൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. ഫയൽ സർക്കാർ കോടതിക്ക് കൈമാറി. ഒറിജിനൽ ഫയൽ എവിടെയാണെന്ന് ജസ്റ്റിസ് എ എം ഖാന്വിൽക്കർ സംസ്ഥാന സർക്കാർ അഭിഭാഷകനോട് ചോദിച്ചു.

മോചനവുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാൻ കോടതി നേരത്തെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് സംസ്ഥാന സർക്കാരിൻറെ സ്റ്റാൻഡിംഗ് കൗണ്സിൽ ഹർഷാദ് വി ഹമീദ് മുദ്രവച്ച കവറിൽ ഇ-ഫയൽ കോടതിക്ക് കൈമാറി. എന്നാൽ കൈമാറിയ ഫയൽ ഫോട്ടോകോപ്പി പോലെയാണെന്ന് ജസ്റ്റിസ് ഖാന്വിൽക്കർ നിരീക്ഷിച്ചു. എന്നാൽ ഫയൽ ഒറിജിനൽ ആണെന്ന് സാക്ഷ്യപ്പെടുത്തിയതായി സംസ്ഥാന സർക്കാരിൻറെ സ്റ്റാൻഡിംഗ് കൗണ്സിൽ കോടതിയെ അറിയിച്ചു.

ഇതേതുടർന്ന് മണിച്ചനെ ജയിൽ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഉഷ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. മധ്യവേനലവധിക്കാല അവധിക്കായി സുപ്രീം കോടതി അടയ്ക്കുന്നതിൻ മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായിരിക്കും നാളെ.