കളിക്കുന്നതിനിടെ കാറിൽ അകപ്പെട്ട നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ലക്നൗ: കളിക്കുന്നതിനിടെ കാറിൽ അകപ്പെട്ട നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ചണ്ഡീനഗർ പ്രദേശത്ത് സിൻഗൗലി താഗ ഗ്രാമത്തിലാണ് സംഭവം. അനിൽ ത്യാഗി എന്നയാളുടെ വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് സമീപത്തുള്ള അഞ്ചു കുട്ടികൾ കളിക്കാനായി കയറിയത്. എന്നാൽ വാഹനം ലോക്കായതോടെ ഇവർ അതിനുള്ളിൽ അകപ്പെട്ടു.

നിയതി(8 വയസ്സ്), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7), ശിവാൻഷ്(8) എന്നിവരാണ് കാറിൽ അകപ്പെട്ടത്. ഇതിൽ ശിവാൻഷ് ഒഴികെ എല്ലാവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ശ്വാസംമുട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.