കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,838 പേർക്കുകൂടി കോവിഡ്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,838 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 113 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,819 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,08,39,894 ആയി. 1,57,548 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.

ഇതിനോടകം 1,11,73,761 പേർക്കാണ് രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. ഇതിൽ 1,76,319 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികൾ ചികിത്സയിലുള്ളത്. 86,359 പേർ. തൊട്ടുപിന്നിലുള്ള കേരളത്തിൽ 44,734 പേരാണ് ചികിത്സയിൽ തുടരുന്നത്