കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,230 പേർക്ക് കോവിഡ്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,230 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 555 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളം 3,15,72,344 പേർക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,07,43,972 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 42,360 പേർ രോഗമുക്തരായി. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്.

വിവിധ സംസ്ഥാനങ്ങളിലായി 4,05,155 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 4,23,217 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയും കേരളത്തിലാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്. രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 80 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.

രാജ്യത്ത് ഇതുവരെ 45,60,33,754 ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 51,83,180 പേർക്ക് വാക്സിൻ നൽകിയതായാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ.