കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പേർക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 124 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിപിആർ 3.24 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആക്ടീവ് കേസുകളുടെ എണ്ണം 1,71,830 ആയി ഉയർന്നു. 11,007 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. രാജ്യത്താകമാനം 1892 ഒമിക്രോൺ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 766 പേർ രോഗമുക്തി നേടി.