കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 59,118 പേർക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 32,987 പേർ രോഗമുക്തരായപ്പോൾ 257 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 53,476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 251 പേരാണ് മരണമടഞ്ഞത്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,18,46,652 ആയി. 1,12,64,637 പേർ ഇതുവരെ രോഗമുക്തി നേടി. 1,60,949 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 4,21,066 പേരാണ് ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,55,04,440 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.