കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62,258 പേർക്കു കൂടി കോവിഡ് 19

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 30,386 പേർ കൂടി രോഗമുക്തി നേടുകയും 291 പേർ കൂടി രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 1,19,08,910 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,12,95,023 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ 4,52,647 സജീവ കേസുകളാണുള്ളത്. 1,61,240 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ഇതുവരെ ജീവൻ നഷ്ടമായത്. ഇതിനോടകം 5,81,09,773 പേർക്കാണ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിട്ടുള്ളത്.