കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 89,129 പുതിയ കോവിഡ് കേസുകൾ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 89,129 പുതിയ കോവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ വർഷം സെപ്തംബർ 20 ന് ശേഷം രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 2020 സെപ്തംബർ 20 ന് 92,605 കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാങ്ങളിലെ കോവിഡ് വ്യാപനം ഗുരുതരമായ ആശങ്ക ഉയർത്തുന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.