കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,34,692 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.
1341 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേർ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,26,71,220 ആയി. 16,79,740 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
രാജ്യത്ത് ഇതുവരെ 11,99,37,641 വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ ക്ഷാമം പരിഹരിക്കാൻ കോവാക്സിൻ നിർമിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹഫ്കിൻ ബയോഫാർമ കോർപ്പറേഷന് അനുമതി നൽകി.