കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,998 പേര്‍ മരിച്ചതോടെ ആകെ കൊവിഡ് മരണസംഖ്യ 4,18,480 ആയി.

97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,12,16,337 എന്ന ആകെ കൊവിഡ് ബാധിതരില്‍ 4,07,170 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 36,977 ഇന്നലെ രോഗുക്തി നേടി. 3,03,90,687 ആണ് ആകെ രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയിലെ ഡെത്ത് ഓഡിറ്റ് വിവരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ കണക്ക് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.