കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3.68 ലക്ഷം പേർക്ക് കോവിഡ്

ന്യൂഡൽ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3.68 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,00,732 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 3417 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.

3,68,147 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,99,25,604 ആയി. 16,29,3003 പേർ ഇതുവരെ രോഗമുക്തരായപ്പോൾ 2.18 ലക്ഷം പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. 34,13,642 പോരാണ് രാജ്യത്ത് നിലവിൽ ചികിത്സയിൽ തുടരുന്നത്.