കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസമായി ടീം കണ്ണൂർ സോൾജിയേഴ്സ്.
കണ്ണൂർ. ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് സഹായവുമായി ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സ്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് കൂട്ടായ്മയിലെ അംഗങ്ങൾ നേരിട്ട് സഹായം എത്തിക്കുന്നത്.
പിലാത്തറ ഹോപ്പ് അഗതി മന്ദിരത്തിലേക്ക് അത്യാവശ്യ ഭക്ഷ്യ വസ്തുക്കളും, മറ്റ് സാധനങ്ങളും എത്തിച്ച് നൽകി. തുടർന്ന് വിവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന വിമുക്തഭൻ പയ്യന്നൂരുള്ള കുഞ്ഞികൃഷ്ണൻ കെ വി യ്ക്ക് വീൽ ചെയറും, ഒരു മാസത്തേയ്ക്ക് വേണ്ട ഭക്ഷ്യധാന്യ കിറ്റും കൈമാറി. കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് രജീഷ് തുമ്പോളി, അനീഷ് മoത്തിൽ, അനിൽ പിലാത്തറ, നിജീഷ്, വിപിൻ ചൊവ്വ, സുബീഷ് മോറാഴ തുടങ്ങിയവർ സഹായ വിതരണങ്ങൾക്ക് നേതൃത്വം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ പേരാവൂർ, കാഞ്ഞിലേരി, കോടിയേരി, വെള്ളിയാംപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലും കൂട്ടായ്മയുടെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്കും, അഗതി മന്ദിരങ്ങൾക്കും സഹായങ്ങൾ എത്തിച്ച് നൽകിയിരുന്നു. അത്യാവശ്യക്കാരെ നേരിട്ട് കണ്ടെത്തി സഹായങ്ങൾ എത്തിയ്ക്കുന്നത് തുടരുമെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.