കാഞ്ഞിരോട്- മുണ്ടയാട്- തലശ്ശേരി 220/110 കെ.വി. ലൈനിൽ ശനിയാഴ്ച മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിപ്പിക്കും
വൈദ്യുതി ബോർഡ് പുതുതായി നിർമിച്ച കാഞ്ഞിരോട്- മുണ്ടയാട്- തലശ്ശേരി 220/110 കെ.വി. ലൈനിൽ ശനിയാഴ്ച മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിപ്പിക്കും.
ലൈൻ കടന്നുപോകുന്ന കാഞ്ഞിരോട്, പുറവൂർ വയൽ, ജയന്റെ പീടിക, കൊട്ടാനിച്ചേരി, പടന്നോട്ട്, കൊല്ലൻചിറ, രവി പീടിക, പുറത്തീൽ, തക്കാളി പീടിക, വാരം, വലിയന്നൂർ, ചേലോറ, മുണ്ടയാട്, എളയാവൂർ, പെരിങ്ങളായി, ആറ്റടപ്പ, കോയ്യോട്, തന്നട, ചാല, കാടാച്ചിറ, മാവിലായി, മൂന്നുപെരിയ, പെരളശ്ശേരി, കോട്ടം, മമ്പറം, പവർലൂംമെട്ട, പന്തക്കപ്പാറ, കോഴൂർ, പെനാങ്കിമെട്ട, കതിരൂർ, പുല്യോട്, കുറ്റിയേരിച്ചാൽ, പൊന്ന്യം എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
ട്രാൻസ്മിഷൻ ടവറുകൾക്ക് സമീപം നിർമാണം നടത്തുന്നത് അപകട സാധ്യതയുണ്ടാക്കും. നിർമാണം നടത്തുന്നതിന് മുൻപ് വൈദ്യുതി ബോർഡ് ഓഫീസിൽ ബന്ധപ്പെടണം.
ഫോൺ: 9496018589, 9496011060