കാണാതായ അണ്ടര്‍സെക്രട്ടറി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ചിറയിന്‍കീഴിന് സമീപം വാമനപുരം നദിയില്‍ നിന്നും

ആറ്റിങ്ങല്‍: കഴിഞ്ഞ ദിവസം മുതല്‍ കാണാതായ സെക്രട്ടേറിയറ്റിലെ അണ്ടര്‍സെക്രട്ടറി ഇള ദിവാകറിന്റെ(49) മൃതദേഹം കണ്ടെത്തി. ചിറയിന്‍കീഴിന് സമീപം വാമനപുരം നദിയുടെ അയന്തിക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് ഇളയെ കാണാതായത്. അയന്തിക്കടവിനു സമീപം ഇളയുടെ സ്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബുധനാഴ്ച വൈകിട്ട് ഇള സ്കൂട്ടറില്‍ വലിയേല തോട്ടവാരം ഭാഗത്തു അയന്തികടവില്‍ വന്ന് ഏറെ നേരം ചെലവഴിച്ചതിന് ദൃക്സാക്ഷികളുണ്ടായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നദിയില്‍ ചാടിയിട്ടുണ്ടെന്ന നിഗമനത്തില്‍ അധികൃതര്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നത്. അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു(സബ് എന്‍ജിനീയര്‍, കെഎസ്‌ഇബി,പാലച്ചിറ, വര്‍ക്കല), അദീന ലൈജു (പ്ലസ് ടു വിദ്യാത്ഥിനി).

Leave a Reply

Your email address will not be published. Required fields are marked *