കാന്തന്‍ ദ ലവര്‍ ഓഫ് കളറി’ന് ശേഷം ഷെറീഫ് ഈസയുടെ ‘ആണ്ടാള്‍’, ഫസ്റ്റ്ലുക് പങ്കുവെച്ച് മമ്മൂട്ടിയും മോഹൻലാലും

കാന്തന്‍ ദ ലവര്‍ ഓഫ് കളറി’ന് ശേഷം ഷെറീഫ് ഈസയുടെ ‘ആണ്ടാള്‍’, ഫസ്റ്റ്ലുക് പങ്കുവെച്ച് മമ്മൂട്ടിയും മോഹൻലാലും

2018ൽ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ‘കാന്തന്‍ ദ ലവര്‍ ഓഫ് കളറി’ന് ശേഷം ഷെറീഫ് ഈസ സംവിധാനം ചെയ്യുന്ന ‘ആണ്ടാള്‍’ ഒരുങ്ങുന്നു. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറക്കി.

https://www.facebook.com/257135417773/posts/10158972415582774/

https://m.facebook.com/story.php?story_fbid=3500768083312196&id=365947683460934

കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം ഇന്ന് ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥയാണ് ചിത്രം പറയുന്നത്.

പ്രമോദ് കൂവേരി രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ഇര്‍ഷാദ് അലി, അബിജ, ധന്യ അനന്യ, സാദിഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഒപ്പം ശ്രീലങ്കൻ തമിഴരും വേഷമിടുന്നു. വളര്‍ന്ന മണ്ണില്‍ മനസ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്തതകളാണ് പ്രമേയം.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ മതൽ എല്‍.ടി.ടിഇയും രാജീവ്ഗാന്ധിവധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകമെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നുവെന്നും ചിത്രം പറയുന്നു.

https://www.facebook.com/659190597444298/posts/4173547366008586/

ഛായാഗ്രഹണം – പ്രിയന്‍, എക്‌സിക്യൂട്ടീവ് പ്രോഡ്യൂസര്‍ – വിനു കാവനാട്ട്, നിശാന്ത് എ.വി. ലൈന്‍ പ്രോ – സന്തോഷ് പ്രസാദ്, ഷാജി അസീസ്. സംഗീതം – രഞ്ജിന്‍ രാജ്, എഡിറ്റിംഗ് – പ്രശോഭ്, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ – എം.ഷൈജു, പ്രൊഡക്ഷന്‍ കോ-ഓഡിനേറ്റര്‍ – കെ.ജി.ബാബു. മേക്കപ്പ് – രഞ്ജിത്ത് മണിലിപ്പറമ്പ്. കല – ഷെബി ഫിലിപ്പ്, അസി. ഡയറക്ടര്‍ – ഷിജി.ടി.വി, സ്റ്റില്‍സ് – ടോണി മാണിപ്ലാക്കല്‍, ഡിഐ. – നികേഷ് രമേഷ്. അസി.ഡയരക്ടര്‍ – ശരത് കെ. ചന്ദ്രന്‍, രാജേഷ് ബാലന്‍, ആര്‍ട്ട്.അസി – ഉണ്ണികൃഷ്ണന്‍ മോറാഴ, ക്യാമറ അസി. – രഞ്ജിത്ത് പുത്തലത്ത്, ഡ്രോണ്‍ – പ്രതീഷ് മയ്യില്‍.