കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു,ഭർത്താവ് അറസ്റ്റിൽ

കൊല്ലം: കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായി. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ മൈലാപ്പൂര്‍ തൊടിയില്‍ പുത്തന്‍ വീട്ടില്‍ നിഷാനയാണ് (27) ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭര്‍ത്താവ് നിസാം(39) ആണ് അറസ്റ്റിലായത്. ഭാര്യ തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ നിഷാനയുടെ കഴുത്തില്‍ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

കാമുകിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.

നിഷാനയെ കഴുത്തില്‍ ഷാളുപയോഗിച്ച്‌ മുറുക്കിയാണ് കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ മരണത്തില്‍ ആശുപത്രി അധികൃതരാണ് സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. തെളിവെടുപ്പ് സമയത്ത് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ പോലീസ് കണ്ടെത്തി.