കാറിലെ മുൻസീറ്റ് യാത്രക്കാർക്ക് എയർ ബാഗ് നിർബന്ധം

കാറിലെ മുൻസീറ്റ് യാത്രക്കാർക്ക് എയർ ബാഗ് നിർബന്ധമാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഡ്രൈവർ ഉൾപ്പടെയുള്ള മുൻസീറ്റ് യാത്രക്കാർക്കായിരിക്കും ഇത് ബാധകം

പുതിയ മോഡൽ കാറുകൾക്ക് 2021 ഏപ്രിലിൽ മുതലാകും എയർബാഗ് നിർബന്ധമാക്കുക. നിലവിലുള്ള മോഡലുകൾ ജൂൺ ഒന്നുമുതൽ എയർ ബാഗോടുകൂടിയാണ് നിർമിക്കേണ്ടത്. ബിഐഎസ് നിലവാരത്തിലുള്ളതായിരിക്കണം എയർബാഗെന്നും ഇതുസംബന്ധിച്ച കരട് നിർദേശത്തിൽ പറയുന്നുണ്ട്.

അപകടമുണ്ടായാൽ യാത്രക്കാരെ സംരക്ഷിക്കുന്നതിന് വാഹനങ്ങളിൽ പരമാവധി സവിശേഷതകൾ ഉണ്ടായിരിക്കണം. ചെലവ് കണക്കിലെടുക്കാതെ സുരക്ഷാ സവിശേഷതകളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു

ബന്ധപ്പെട്ടവർക്ക് ഒരുമാസത്തിനുള്ളിൽ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാം. 2019 ജൂലായ് മുതൽ ഡൈവറുടെ ഭാഗത്ത് എയർ ബാഗ് നിർബന്ധമാക്കിയിരുന്നു