കാസര്‍കോട് സ്വദേശിയായ യുവാവ് അബൂദബിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചു
കാസര്‍കോട് സ്വദേശിയായ യുവാവ് അബൂദബിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചു. പാണത്തൂര്‍ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീര്‍ സുലൈഖ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്.ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചത്.
ശമീം അബൂദബി സിറ്റി വിമാനത്താവളത്തിനടുത്ത് പലചരക്ക് കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. ജോലി കഴിഞ്ഞ ശേഷം താമസ സ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.അവധിക്ക് നാട്ടില്‍ പോയശേഷം ശമീം ഒരു വര്‍ഷം മുമ്പാണ് അബൂദബിയിലേക്ക് തിരിച്ചെത്തിയത്. വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് സ്വന്തമായി വീട് നിര്‍മിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് കുടുംബത്തിന്റെ ഏക ആണ്‍തരി വിടപറഞ്ഞത്. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.