കാസർകോട് ഉദുമയിൽ ട്രെയിനിൽ നിന്ന് വീണ് അഭിഭാഷകൻ മരിച്ചു

കാസർകോട്:  കാസർകോട് ഉദുമയിൽ ട്രെയിനിൽ നിന്ന് വീണ് അഭിഭാഷകൻ മരിച്ചു. തൃശ്ശൂർ സ്വദേശി അഡ്വ. വത്സൻ (78) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ എറണാകുളം – മഡ്‍ഗാവ് എക്സ്പ്രസിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. മൂകാംബികയിൽ നിന്ന് കുടുംബസമേതം മടങ്ങുന്നതിനിടെയാണ് അപകടം.