Latestകേരളം

കാസർകോട് ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് വേണം

കാഞ്ഞങ്ങാട്:കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ ടൗണുകളിൽ ആളുകൾ പ്രവേശിക്കാൻ ജില്ലാഭരണകൂടം നിയന്ത്രണമേർപ്പെടുത്തി. കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കാൻ കോവിഡില്ലെന്ന സർട്ടിഫിക്കറ്റോ രണ്ടുവട്ടം പ്രതിരോധ കുത്തിവെപ്പ് നടത്തിയതിന്റെ രേഖയോ വേണം. ശനിയാഴ്ചമുതൽ ഇത് നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു അറിയിച്ചു.