കാസർകോട് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാർ മർദിക്കുന്നതിനിടെ മധ്യവയസ്കൻ മരിച്ചു.

കാസർകോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാർ മർദിക്കുന്നതിനിടെ മധ്യവയസ്കൻ മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി.അതേസമയം മർദ്ദനമേറ്റത് ആണോ മരണകാരണമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പോലീസ് പറഞ്ഞു.

പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി ഇയാളെ തല്ലുകയും തുടർന്ന് ഓട്ടോ ഡ്രൈവർമാർ ഇടപെടുകയുമായിരുന്നു.