കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു.

കൊച്ചി:കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (37) അന്തരിച്ചു. കോവിഡ് ബാധിച്ച് നെഗറ്റീവായ ശേഷമുണ്ടായ ന്യുമോണിയയെ തുടർന്ന് ചികിത്സയിലിരിക്കേ ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം.

‘കാർട്ടൂൺമാൻ ബാദുഷ’ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കോവിഡ് അവബോധത്തിന് ഉൾപ്പെടെ കാർട്ടൂണുകൾ ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പ്രചാരണത്തിലും സജീവ പങ്കാളിയായിരുന്നു