കിണറ്റിൽ ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ പിതാവും മരിച്ചു.

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കിണറ്റിൽ ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ പിതാവും മരിച്ചു. ഗായത്രി (27), അച്ഛൻ ധർമ്മലിംഗം(63) എന്നിവരാണ് മരിച്ചത്.

വീടിനു സമീപത്തെ കിണറ്റിലാണ് ദുരന്തം നടന്നത്. ഗായത്രി കിണറ്റിൽ ചാടാനുണ്ടായ കാരണം വ്യക്തമല്ല.

ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.