കിഫ്ബിക്കെതിരെ കേസെടുത്ത് ഇ.ഡി

കൊച്ചി:കിഫ്ബിക്കെതിരെ ഇ.ഡി കേസ്. ഫെമ നിയമം ലംഘിച്ചതിനാണ് കേസ്.കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്ന് കാട്ടിയാണ് കേസ്.സി ഇ ഒ ഡോ. കെ എ എബ്രഹാം, ഡെപ്യൂട്ടി സി ഇ ഒ യ്ക്കും നോട്ടീസ്. അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ടിലൂടെയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്തുനിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് വേണ്ടിയിരുന്നത്. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസർക്കാരിനാണ്. ഇതായിരുന്നു സി.എ.ജി. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.