കില ക്യാമ്പസിൽ ബിരുദാനന്തര
ബിരുദ പ്രവേശനം

തളിപ്പറമ്പിലെ ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ് കേരള ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പിൽ ഈ അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എം എ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡവലപ്മെന്റ്, എം എ പബ്ലിക് പോളിസി ആൻഡ് ഡവലപ്മെന്റ്, എം എ ഡി സെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് എന്നിവയാണ് കോഴ്സുകൾ. യോഗ്യത: 50 ശതമാനത്തിന് മുകളിൽ മാർക്കുള്ള ബിരുദം. ഓരോ കോഴ്‌സിലും ഒരു മുൻ ജനപ്രധിനിധിക്കും ഒരു തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥനും സീറ്റുണ്ട്. രജിസ്‌ട്രേഷൻ ഫീസ് 450 രൂപ (എസ് സി/എസ് ടി/പി ഡബ്ലു ബി ഡി-270 രൂപ) ഓൺലൈനായി അടച്ച ശേഷം യു ടി ആർ നമ്പർ ഉപയോഗിച്ച് https://www.kila.ac.in/courses-offered/ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി നവംബർ 21 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ കോഴ്സിനും പ്രത്യേകം അപേക്ഷിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, രജിസ്‌ട്രേഷൻ ഫീസ് അടച്ചതിന്റെ രേഖ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അഭിമുഖ സമയത്ത് ഹാജരാക്കണം. ഫോൺ: 04872 207000