‘കീം’ പ്രവേശന പരീക്ഷ ; തീയതി മാറ്റി

ജൂലൈ മൂന്നിനു നടത്താനിരുന്ന 2022-23 അധ്യയന വർഷത്തെ കേരള എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ നാലിലേക്ക് മാറ്റി. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ പേപ്പർ പരീക്ഷ രാവിലെ 10 മുതൽ 12.30 വരെ നടക്കും. ഗണിതശാസ്ത്രത്തിന്റെ രണ്ടാം പേപ്പർ പരീക്ഷ ഉച്ചയ്ക്ക് 2.30 മുതൽ 5 വരെ നടക്കും. ഹെൽപ്പ് ലൈൻ നമ്പർ- 0471 2525300.