കുടിശ്ശിക ഉടന്‍ അടക്കണം

കണ്ണൂര്‍ കോര്‍പ്പറേഷനിലെയും അഴീക്കോട്, ചിറക്കല്‍ , വളപട്ടണം എന്നീ പഞ്ചായത്തുകളിലും കേരള വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധ ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വെള്ളക്കരം കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ കുടിവെള്ള കണക്ഷനുകള്‍ ഇനിയോരറിയിപ്പുകൂടാതെ വിച്ഛേദിക്കുമെന്നും കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ കുടിശ്ശിക തുക ഉടന്‍ അടച്ചു തീര്‍ക്കണമെന്നും അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.