കുടുംബശ്രീ ജില്ലാ മിഷനില്‍ വിവിധ ഒഴിവുകള്‍
കുടുബശ്രീ ജില്ലാ മിഷന്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജില്ലയിലെ മാലൂര്‍, ന്യൂ മാഹി, കടമ്പൂര്‍, കതിരൂര്‍, പന്ന്യന്നൂര്‍, കുന്നോത്ത്പറമ്പ്, മൊകേരി, തൃപ്പങ്ങോട്ടൂര്‍ എന്നീ പഞ്ചായത്തുകളില്‍
ജലനിധിയുടെ പദ്ധതിയുടെ ഭാഗമായി മുഴുവന്‍ വീടുകളിലും ടാപ്പുകളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുകയും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുകയുമാണ് ചുമതല.
ടീം ലീഡര്‍: എം എസ് ഡബ്ലു/എം എ സോഷ്യോളജി ബിരുദം. ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം, ജലവിതരണ പദ്ധതികളില്‍ ഉള്ള ജോലി പരിചയം എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന. കമ്മ്യൂണിറ്റി എഞ്ചിനീയര്‍: സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക്/ഡിപ്ലോമ. ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ഗ്രാമവികസനനം/സാമൂഹ്യ സേവനം/ജലവിതരണ പദ്ധതികള്‍ എന്നിവയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. അതാത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള വ്യക്തികള്‍, കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 19ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. വിലാസം: ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍ മൂന്നാം നില, റബ്‌കോ ബില്‍ഡിംഗിന് സമീപം, സൗത്ത് ബസാര്‍, കണ്ണൂര്‍ – 2. ഫോണ്‍: 0497 2702080.