കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയാറെന്ന് ഫൈസര്‍
ന്യൂഡല്‍ഹി: കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്‍കി. ഫൈസര്‍ വാക്‌സിന്‍ ഇക്കൊല്ലംതന്നെ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് സൂചന.ഫൈസര്‍ വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് നേരത്തേ കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല.
മൊഡേണ വാക്‌സിന്‍ അടുത്തവര്‍ഷമേ വിതരണത്തിനെത്തൂ. ഇന്ത്യയിലെ വിതരണത്തിന് ഫൈസര്‍ ചില ഉപാധികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകാതെയുണ്ടാകും. വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ടുനല്‍കില്ലെന്ന് അമേരിക്കന്‍ കമ്ബനികള്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടല്‍.