കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ അടുത്ത മാസമെന്ന് റിപ്പോർട്ട്

കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ അടുത്ത മാസമെന്ന് റിപ്പോർട്ട്. രണ്ട് വക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം അവസാന ഘട്ടത്തിലാണ്.

മൂന്നാം തരംഗത്തെ നേരിടാൻ കുട്ടികൾക്ക് കരുതൽ ഒരുക്കാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് രാജ്യം. രണ്ട് വയസിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവാക്സിന്റെയും സൈഡസ് കാഡിലെയുടെയും ക്ലിനിക്കൽ പരീക്ഷണം അവസാനഘട്ടത്തിൽ ആണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ പ്രിയ എബ്രഹാം പറഞ്ഞു.

വൈറസ് വകഭേദങ്ങൾക്കെതിരെ വാക്സിൻ ഫലം കാണുന്നുണ്ടെന്നും ,രോഗം ഗുരുതരമാകാതിരിക്കാൻ വാക്സിൻ സഹായിച്ചതായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വ്യക്തമാക്കി.